thoughts

ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന ഗുരുദേവ വചനം ജീവിതത്തിൽ പ്രാവർത്തിക മാക്കുന്നവരാണ് വ്യാപാര വ്യവസായി സംരംഭകർ.. ജാതി- മത രാഷ്ട്രീയ- ഭാഷ അതിർവരമ്പുകളൊന്നും ഇവർക്ക് പ്രശ്നമല്ല ..രാജ്യത്തിൻ്റെ രാഷ്ട്രിയ മത സൗഹാർത്ഥത്തിൻ്റെ ജീവിക്കുന്ന മാതൃക ളാണ് ഇവർ......

സാമൂഹ്യ ശാസ്ത്രം ,സാമ്പത്തിക ശാസ്ത്രം , മനശാസ്ത്രം തുടങ്ങിയവയുടെ സംയോജനമാണ് ഒരു സംരംഭകൻ.

ഉറുമ്പുകളുടെ ജീവിതം അതിശയിപ്പിക്കുന്നതാണ്.മുഴുവൻ സമയവും അധ്വാനിച്ചു കൊണ്ടിരിക്കുന്നവർ.കഠിനാധ്വാനവും ,നിരന്തര പരിശ്രവും മാത്രം.മറ്റു ജീവജാലങ്ങൾ വിശപ്പടക്കിയാൽ വിശ്രമമെങ്കിൽ ഇവർക്ക് വിശ്രമമേ ഇല്ല.പരാജയവും ,വിഫലശ്രമങ്ങളും ചെവികൊടുക്കാതെ നിരന്തരം അധ്വാനം.ജീവിതാവസാനം വരെ പ്രയത്നം.ഭക്ഷിച്ച് വിശ്രമം നയിക്കുന്ന ഒരു റുമ്പും ഈ ഭൂലോ കോത്തില്ല. ഇവർക്ക് എതു ലക്ഷ്യത്തിലും പരിസമാപ്തി ഉണ്ടാവില്ല.പ്രയാണം മാത്രം .ഇതു പോലെയുള്ള മറ്റൊരു കൂട്ടരുണ്ട് സംരംഭകർ .ഒരു യഥാർത്ഥ സംരംഭകന്റെ ജിവിതവും ഉറുമ്പുകളെ പോലെയാണ്. ആന്ത്യാവസാനം വരെ അവർ പരിശ്രമിച്ചുകൊണ്ടിരിക്കും.പരിശ്രമങ്ങളിലൂടെയുള്ള ആനന്ദം.

"മനുത ഗുണമില്ലാ മനു തന് വിദ്യ എൻപത് കുപ്പച്ചട്ടിയിൽ വാഴും വിഷ പുഷ്പമെന്ന പോൽ".

മാനവരാശിയുടെ നിലനില്പിന് വേണ്ടിയുള്ള പ്രഥമ കർത്തവ്യം പ്രകൃതിയെ സംരംക്ഷിക്കുക എന്നതാണല്ലോ.ചെടികൾ നട്ടുപിടിപ്പിച്ചും ,വ്യക്ഷങ്ങളെ സംരംക്ഷിച്ചും, ജലസോതസ്രുകളെ പരിപോഷിച്ചും നമ്മൾ പ്രകൃതിയെ സംരക്ഷിക്കുന്നു. വ്യവസായശാലകളും, സ്ഥാപനങ്ങളും ,ഫാക്ടറികളുമില്ലാത്ത ലോകത്തെ പ്പറ്റി ചിന്തിക്കുവാൻ നമുക്കു കഴിയില്ല.പരിസ്ഥിതി സൗഹാർത്ഥ വ്യവസായശാലകളിലൂടെ പ്രകൃതിയെ സംരക്ഷിക്കാൻ നമ്മൾ തയാറാകണം.പാരമ്പര്യ ഊർജ്ജ പദ്ധതികൾ , മാലിന്യ സംസ്കരണം ,മാലിന്യത്തിൽ നിന്നും വൈദ്യുതി , ST P യിൽ നിന്നും ബയോഗ്യാസ് ,പ്ലാസ്റ്റിക് നിരോധനം , മഴവെള്ള സംഭരണികൾ , കുളങ്ങൾ , മലിനജല റീസൈക്ലിംങ് സങ്കേതിക വിദ്യകൾ തുടങ്ങി പരമാവധി ഊർജ്ജവും ,വെള്ളവും ഓരോ വ്യവസായശാലകളും സ്വയം കണ്ടെത്തുവാൻ ശ്രമിക്കണം.അതൊരു വിപ്ലവമായി തുടക്കം കുറിക്കണം.അതിനെ വരും തലമുറകൾ "ഹരിത വ്യാവസായിക വിപ്ലവം" എന്നു വിളിക്കും.

രാജ്യത്തിന്റെ ഏറ്റവും വലിയ സമ്പത്ത് എന്നത് വിദ്യാർത്ഥികളാണ്. അവരുടെ വേഗത്തിലും ശാസ്ത്ര ബോധത്തിലും , ചിന്തകളിലും , അർപ്പണ മനോഭാവത്തിലുമാണ് രാജ്യം പ്രസരിപ്പോടെ മുന്നേറുന്നത്.അധ്യാപകരും വിദ്യാർത്ഥികളും കേവലം സുഹൃത്ത് ബന്ധമല്ല വേണ്ടത് മറിച്ച് ഗുരുശിഷ്യ' ബന്ധത്തിനാണ് ഊന്നൽ കൊടുക്കേണ്ടത്.ദൃഢമായ ,വിശാലമായ , കണിശമായ പരിചരണത്തിൽ കൂടിയേ ആദരവ് ,ബഹുമാനം ,വിനയം തുടങ്ങിയ മുല്യങ്ങൾ കുട്ടികൾക്ക് അനുഭവപ്പെടുകയുള്ളു .ഈ മൂല്യങ്ങൾ ചേരുന്നതാണ് നമ്മുടെ സംസ്കാരം.സംസ്കാരത്തിൽ ഊന്നിയുള്ള ഉന്നതി യെയാണ് മൂല്യ ധിഷ്ഠത പുരോഗതി എന്നത്.

ഭാവിയിലെന്താ കാ നാണിഷ്ടം എന്ന് നമ്മുടെ കുഞ്ഞുങ്ങളോട് ചോദിച്ചാൽ ഒറ്റ ശ്വാസത്തിൽ പറയും ഡോക്ടർ ,എൻജിനീയർ ,കളക്ടർ etc .സമൂഹം ചില മേഖലകളെ മാത്രം മഹത് വൽക്കരിച്ചിരിക്കുന്നു.അതിനാൽ വലിയൊരു ശതമാനം നല്ല ബ്രെയിനുകൾ ചില മേഖലകളിൽ മാത്രം ഫോക്കസ് ചെയ്തു കൊണ്ടിരിക്കുന്നു.എന്റെ ജീവിതാഭിലാഷം സംരംഭകനാകണ മെന്ന് പറയുന്ന കാലഘട്ടം വരുമെങ്കിൽ.സുനിശ്ചിതം ഇന്ത്യ ഏറ്റവും വലിയ ലോക മഹാശക്തിയായി മാറും എന്നത്.

ഒരു വ്യവസായിയും (businessman) സംരംഭകനും (entrepreneur) തമ്മിൽ ഒരു ബന്ധവുമില്ല ..പൂർണമായും രണ്ടു പ്രത്യശാസ്ത്രത്തിൽ ജീവിക്കുന്നവരാണ് . വിജയകരമായ നിക്ഷേപ മേഖല തിരിഞ്ഞെടുത്ത് നിക്ഷേപം നടത്തി കൃത്യമായി വ്യാപാരം നടത്തുന്നവരാണ് വ്യവസായികൾ .ഇവരുടെ നിക്ഷേപ രീതിയിൽ പ്ലാനിംങ് , സ്ഥിരത , അറ്റാദായം , ലാഭനഷ്ടങ്ങൾ തുടങ്ങിയവ വ്യക്തമായി മുൻകൂട്ടി നിശ്ചയിക്കുവാൻ സാധിക്കും . മുടക്കു മുതലിൽ നിന്നുള്ള പരമാവധി ലാഭം ഇവരെ സംതൃപ്തി പെടുത്തുന്നു മറിച്ച് നഷ്ടം ഒരിക്കലും ഇവർ അംഗീകരിക്കുക യുമില്ല. സംരംഭകൻ തന്റെ മേഖലകൾ സ്വയം സൃഷ്ടിക്കുന്നവരാണ് . കേട്ടറിഞ്ഞ ആശയങ്ങൾ തന്റെ ചിന്തകളുമായി സംയോജിപ്പിച്ച് നവീന വ്യാപാര മേഖല സൃഷ്ടിക്കുന്നവരാണ് . ആയതിനാൽ ഓരോ സംരംഭകനും വ്യത്യസ്തമായ പാതകളിൽ കൂടിയായിരിക്കും സഞ്ചരിക്കുന്നത് . ലക്ഷ്യസ്ഥാനത്തെത്തുവാൻ അക്ഷീണം പ്രയത്നിച്ചു കൊണ്ടിരിക്കും. ലാഭ നഷ്ടത്തെ ക്കാൾ ടേൺ ഓവറിലും , ബ്രാൻഡ് വിസിബിലിറ്റി യുമാണ് ഇവരെ സംതൃപ്തരാക്കുന്നത് .വ്യവസായി തന്റെ വ്യവസായങ്ങളെ സ്നേഹിക്കുന്നുവെങ്കിൽ സംരഭകൻ അവയെ പ്രണയിക്കുന്നു.