നിംസ് മെഡിസിറ്റിയിൽ പ്രകൃതി സംരക്ഷണ സെമിനാറും തുടർപ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നടന്നു.

Oct 17, 2025
നിംസ് മെഡിസിറ്റിയിൽ പ്രകൃതി സംരക്ഷണ സെമിനാറും തുടർപ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നടന്നു.

നിംസ് ഹരിതകം പദ്ധതിയുടെ നേതൃത്വത്തിൽ നിംസ് മെഡിസിറ്റിയിൽ പരിസ്ഥിതി സംരക്ഷണം സെമിനാറും തുടർപ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നടന്നു. നിംസ് പരിസ്ഥിതി കോർഡിനേറ്റർ അഡ്വ. മഞ്ചവിളാകം ജയൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ നിംസ് മെഡിസിറ്റി എം.ഡി ശ്രീ.എം.എസ് ഫൈസൽ ഖാൻ ആമുഖ പ്രസംഗം നടത്തി. ഹരിത കേരള മിഷൻ സംസ്ഥാന അസിസ്റ്റൻ്റ് കോർഡിനേറ്റർ ടി.പി സുധാകരൻ ഭദ്ര ദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന നിംസ് ഹരിതകം ക്ലബിൻ്റെ ഉദ്ഘാടനം ഊരൂട്ടുകാല ഗവ എച്ച് എസ് സ്കൂൾ സീനിയർ അധ്യപികയ്ക്ക് ഹരിതകം ലോഗോ നൽകി ഉദ്ഘാടനം ചെയ്തു. നിംസ് മെഡിസിറ്റി ജനറൽ മാനേജർ ഡോ. കെ.എ സജു , സി .ഐ ടി . യു ദേശീയ കൗൺസിൽ അംഗം ശ്രീ.കേശവൻകുട്ടി, നെയ്യാറ്റിൻകര നഗരസഭ കൗൺസിലർ ശ്രീ. മഞ്ചത്തല സുരേഷ്, നിംസ് മെഡിസിറ്റി നെറ്റ് സീറോ മിഷൻ വേസ്റ്റ് മാനേജ്മെൻ്റ് കോർഡിനേറ്റർ ഡോ. അപർണ്ണ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഹരിത കേരളം മിഷൻ അസിസ്റ്റൻ്റ് കോർഡിനേറ്റർ സഞ്ജീവ് .എസ് . യു പ്രകൃതി സംരക്ഷണ സെമിനാർ നയിച്ചു. നിംസ് മെഡിസിറ്റി നെറ്റ് സീറോ മിഷൻ നോഡൽ ഓഫീസർ ഡോ. സജ്ന ഉമ്മൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ നിംസ് മെഡിസിറ്റി നെറ്റ് സീറോ മിഷൻ ട്രാൻപോട്ടേഷൻ കോർഡിനേറ്റർ ആനി സ്റ്റീഫൻ കൃതജ്ഞതയും രേഖപ്പെടുത്തി.